സ്പൈ വെയറുകള്‍

ഉപയോക്താക്കളുടെ അറിവൊ സമ്മതമൊ കൂടാതെ കമ്പ്യൂട്ടറുകളിലൊ വെബ്സൈറ്റുകളിലൊ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന അഡ്വര്‍ടൈസിംഗ് സോഫ്റ്റ് വെയറുകളെ ( malicious software (malware)) സൂചിപ്പിക്കാനുപയൊഗിക്കുന്നവയാണ് സ്പൈവെയറുകള്‍. ഇത്തരം സ്പൈവെയറുകള്‍ ഉപയോക്താവിന്റെ വിലപ്പെട്ട വിവരങ്ങള്‍ കീ സ്ട്രോക്കുകള്‍, സ്ക്രീന്‍ ഷോടുകള്‍, വ്യക്തിഗത വിവരങ്ങള്‍( ഇമെയില്‍ വിലാസങ്ങള്‍), ഉപയോക്താവിന്റെ ബ്രൌസിംഗ് ശീലങ്ങള്‍ എന്നിവ ശേഖരിക്കുകയൂം അവയുപയോഗിച്ചു സാമ്പത്തികമൊ അല്ലാതെയൊ ഉള്ള നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ അറ്റാക്കേഴ്സിനോ( ബ്ലാക് ഹാറ്റ് ഹാക്കേഴ്സ്), സ്പാമുകള്‍ അയക്കുന്നതിനൊ അതുമല്ലെങ്കില്‍ ഐഡന്റിറ്റി തെഫ്റ്റ് പോലുള്ള ഫൈനാന്‍ഷ്യല്‍ കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടിയാണ് സാധാരണഗതിയില്‍ ഉപയോഗിക്കുന്നത്. പ്രധാനമായും ഓണ്‍ലൈന്‍ അറ്റാക്കേഴ്സ്, മാര്‍കറ്റിംഗ് സ്ഥാപനങ്ങള്‍, എന്നീ വിഭാഗങ്ങളാണ് സ്പൈ വെയറുകള്‍ സാധാരണയായി ഇത്തരത്തില്‍ ഉപയോഗിച്ചു വരുന്നത്. ഇതില്‍ ഓണ്‍ലൈന്‍ ആക്രമണകാരികളുടെ പ്രധാന ഉന്നം വ്യക്തി ഗത വിവരങ്ങള്‍ (ഉദാഹരണമായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്, വ്യക്തി ഗതവിവരങ്ങള്‍) ആയിരിക്കും. ഇതു വഴി ലഭിക്കുന്ന വിവരങ്ങള്‍ വില്‍ക്കുകയൊ അതുമല്ലെങ്കില്‍ സ്വന്തമായി തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കൊ ആണു അവരുപയോഗിച്ചു വരുന്നത്. മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതു ഇമെയില്‍ അഡ്രസുകളൊ, ഉപയോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങളൊ അല്ലെങ്കില്‍ ബ്രൌസിംഗ് ശീലങ്ങളുമൊക്കെ പോലുള്ള വ്യക്തിഗത വിവരങ്ങളൊ ആയിരിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത അഭിരുചികള്‍ക്കനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയൊ സ്പാമുകള്‍ അയക്കുകയൊ ചെയ്യുന്നു. സിസ്റ്റത്തില്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരസ്യങ്ങളുടെ പോപ്പ് അപ്പ് വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്യിക്കുകയും ഹോം പേജില്‍ നല്‍കിയിരിക്കുന്ന വെബ് അഡ്രസുകള്‍ മാറ്റുകയും ചെയ്യുന്നു. ഒരു സപൈ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിസ്റ്റത്തില്‍ നിന്നുമുള്ള ഒട്ടു മിക്ക വിവരവും അവ എഴുതിയിരിക്കുന്ന വ്യക്തികള്‍ അറിയാതെ പോകാന്‍ കഴിയില്ല.

എങ്ങനെയൊക്കെയാണ് സ്പൈ വെയറുകള്‍ സിസ്റ്റത്തിലൊ വെബ് സൈറ്റുകളിലൊ ഇന്ഫെക് ചെയ്യുന്നതു?

(യുട്യൂബ് വീഡിയോ ഓണ്‍ലൈന്‍വഴി ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്പൈ വെയറുകള്‍ )

ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ലഭിക്കുന്ന സോഫ്റ്റ് വെയറുകളില്‍ ( ഇവയെ കോമണ്‍ ആയി ഫ്രീ വെയറുകള്‍ എന്നു വിളിക്കുന്നു) സ്പൈ വെയറുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെകൂടുതലാണ്. ഫ്രീ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 90 ശതമാനം കമ്പ്യൂട്ടറുകളിലും സ്പൈ വെയറുകള്‍ ഉണ്ടായിരിക്കും. ഇത്തരം സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വരുന്ന എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റുകളില്‍ ഇവയെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചിരിക്കും. ഫ്രീയായി നല്‍കുന്ന ഇത്തരം സോഫ്റ്റ് വെയറുകളുടെ ഉദ്ദേശ്യവും മാല്‍ വെയറുകളുടെ ഇന്‍സ്റ്റലേഷന്‍ ആയിരിക്കും. നമുക്കറിയാത്ത ഒരു സോഫ്റ്റ് വെയറോ അതുമല്ലെങ്കില്‍ വ്യക്തമായ ധാരണയോടു കൂടി എന്തിനാണ് ഒരു സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു എന്നറിഞ്ഞാല്‍ കൂടി അവയിലുടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന അപകടകാരികളായ സോഫ്റ്റ് വെയറുകളെക്കുറിച്ച് യാതൊരു വിധത്തിലുള്ള ധാരണയും ഉപയോക്താവിനു ഉണ്ടായിരിക്കുകയില്ല. ഇതു പോലെ തന്നെയാണ് ഫ്രീയായി വെബ്സൈറ്റുകളുടെ സ്റ്റാറ്റിസ്റ്റിക്സുകളും ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ വിവരങ്ങളും അറീയാന്‍ കഴിയുന്ന വിധത്തിലുള്ള വിഡ്ജറ്റുകള്‍ ലഭ്യമാക്കുന്ന സൈറ്റുകളും ചെയ്യുന്നത്. ഫോര്‍വേഡ് ചെയ്യപ്പെട്ടു വരുന്ന ഇമെയില്‍ അറ്റാച്ച് മെന്റുകള്‍ വഴിയും (പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, മാക്രോ എഴുതപ്പെട്ട വേഡ് ഫയലുകള്‍,എക്സല്‍ ഫയലുകള്‍) ഇവ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *