ഫേസ്ബുക്ക് ട്വിറ്റര്‍ സൈറ്റുകള്‍ ഹാക്ക്‌ ചെയ്തു

പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ ‘അനോണിമസ്’ റിലയൻസ് ഫില്‍റ്റര്‍ സെര്‍വര്‍ ഹാക്ക്‌ ചെയ്തു. ഫേസ്ബുക്ക്, ട്വിറ്റര്‍, ജിമെയില്‍, ഗൂഗിള്‍ സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണപരമ്പര അരങ്ങേറിയത്. അതിന്റെ ഫലമായി സൈറ്റുകള്‍ ഡിഫേസ് ചെയ്യുകയും ചെയ്തു ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങിയ ആക്രമണം 2:18 ആവുമ്പോഴേക്കും റിലയൻസ് ഫില്‍റ്റര്‍ സെര്‍വരെ പൂര്‍ണമായും ഹാക്ക്‌ ചെയ്യാന്‍ അനോണിമസ് ഹാക്കര്‍മാര്‍ക്ക് സാധിച്ചു.

അറിയപ്പെടുന്ന ചില വീഡിയോപങ്കിടല്‍ സൈറ്റുകളായ വിമിയോ (Vimeo), ഡെയ്‌ലിമോഷന്‍ (DailyMotion), ദി പൈറ്റേറ്റ് ബേ (The Pirate Bay) തുടങ്ങിയവയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടഞ്ഞതിന് തിരിച്ചടിയായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് #അനോണിമസ് ഇന്ത്യ, #ഓപറേഷന്‍ ഇന്ത്യ എന്നി ‘അനോണിമസ്’ ഗ്രൂപ്പ്‌കള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട്‌കളില്‍ പോസ്റ്റ്‌ ചെയ്തു.

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളും മൊബൈല്‍ കമ്പനികളും ഏതാനും ദിവസം മുമ്പ് വീഡിയോ ഷെയറിങ് സൈറ്റുകള്‍ തടയാന്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഐ.എസ്.പി പ്രോവിടെര്‍ ആയ റിലയൻസ് ആണ് ഈ കാര്യത്തില്‍ മുന്‍കൈയെടുതതു ഇതാണ് പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ ‘അനോണിമസ് ഹാക്കര്‍സിനു ചൊടിപ്പിച്ചത്.

ഡി.എന്‍.എസ് റി-ഡൈറെക്ഷെന്‍  ആക്രമണം എന്ന തന്ത്രമാണ് ഇന്നലെ അനോണിമസ് ഹാക്കര്‍സ് റിലയൻസ് ഫില്‍റ്റര്‍ സെര്‍വര്‍ ഹാക്ക്‌ ചെയ്യാന്‍ സ്വീകരിച്ചത്.
തങ്ങളുടെ ഓപറേഷന്‍ ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ട്‌ തരിച്ചു തന്നിലെങ്കില്‍ ഡോസ് അറ്റാക്ക്‌ പോലെയുള്ള വന്‍ സൈബര്‍ ആക്രമണങ്ങള്‍ അനുഭവിക്കാന്‍ കാത്തിരുന്നോളോ എന്ന്  അനോണിമസ് ഫേസ്ബുക്ക് ഗ്രൂപ്പ്‌ല്‍ പറഞ്ഞു

ഈ ലിങ്കില്‍ക്ലിക്ക് ചെയ്താല്‍ കാണുന്ന സകല വെബ്സൈറ്റ്കളും റിലയൻസ് ഫില്‍റ്റര്‍ സെര്‍വറില്‍ നിന്നും അനോണിമസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതാണ് “
http://pastehtml.com/view/bywiha3f9.txt

ഡിഫേസ് ചെയ്ത പേജില്‍ ഹാക്കര്‍മാര്‍ എഴുതിയ മെസ്സേജ് വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക
http://pastehtml.com/view/bzfugix3c.html

Leave a Reply

Your email address will not be published. Required fields are marked *