ഇന്റര്‍നെറ്റ്‌ ഹാക്കർമാർ

ഉത്സാഹശീലരായ കമ്പ്യൂട്ടർ പ്രോഗ്രാമറേയാണ് ഹാക്കർ എന്ന് വിളിക്കുന്നത്1960 കളിൽ Massachusetts Institute of Technology (MIT) യുടെ Tech Model Railroad Club (TMRC) ലും MIT Artificial Intelligence Laboratory ലുമാണ് ഈ വാക്ക് ഉദയം ചെയ്തത് ഹാക്കർ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ച് RFC 1392 പറയുന്നത് നോക്കൂ.

ഒരു സിസ്റ്റത്തിന്റേയോ കമ്പ്യൂട്ടറിന്റേയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റേയോ ആന്തര പ്രവർത്തനങ്ങളേക്കുറിച്ച് താൽപ്പര്യവും ആഴത്തിൽ അതിനേക്കുറിച്ച് അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെയാണ് ഹാക്കർ എന്ന് വിളിക്കുന്നത് .

ഇത് കുറ്റവാളികളോ കള്ളൻമാരോ അല്ല. ഇന്റര്‍നെറ്റും വെബും ഹാക്കര്‍മാരുടെ സംഭാവനയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇവരാണ്. എന്നാൽ 1980കൾക്ക് ശേഷം മുഖ്യധാരാ മാധ്യമങ്ങൾ കമ്പ്യൂട്ടർ കുറ്റവാളികളെയാണ് ആ പേരിൽ വിളിക്കുന്നത്. മാധ്യമങ്ങൾ ഇത് ശക്തമായി പ്രചരിപ്പിക്കുന്നതിനാൽ ഹാക്കർ എന്നതിന് വേറൊരർത്ഥം ഉണ്ടെന്നു പോലും കൂടുതലാളുകൾക്കും അറിയില്ല. അസാധാരണ മാർഗങ്ങളുപയോഗിച്ച് കമ്പ്യൂട്ടർ ശൃംഖലകളിലേക്ക് പ്രവേശിക്കുന്നവരെ നെറ്റ്‌‌വർക്ക് ഹാക്കർ എന്നു വിളിക്കുന്നു. ജനകീയമായി ഹാക്കർ എന്നതുകൊണ്ട് നെറ്റ്‌‌വർക്ക് ഹാക്കർമാരെ ഉദ്ദേശിക്കാറൂണ്ട് വിവിധ ലക്ഷ്യങ്ങൾക്കായാണ്‌ ഹാക്കർമാർ പ്രവർത്തിക്കുന്നത്.

ഹാക്കർമാരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് പലതായി തരംതിരിക്കാം.

UPDATE 2015

പൊതുവേ നമ്മുടെ നാട്ടിലെ പത്രമാദ്ധ്യമങ്ങളടക്കം മിക്കവരും ‘ഹാക്കിങ്ങ്’ ഒരു തെറ്റായ പ്രവർത്തിയാണു് എന്ന നിലയിലാണു് ധരിച്ചുവെച്ചിരിക്കുന്നതു്. അവർ ഹാക്കിങ്ങ് എന്നെഴുതുന്നിടത്തെല്ലാം ക്രാക്കിങ്ങ് എന്നാണു വായിക്കേണ്ടതും മനസ്സിലാക്കേണ്ടതും.
ഹാക്കിങ്ങ് വളരെ പഴയ ഒരു വാക്പ്രയോഗമാണു്. കമ്പ്യൂട്ടർ പ്രചാരത്തിലാവുന്നതിനുമുമ്പേ, ഓട്ടോമൊബൈൽ/ ഇലക്ട്രോണിക്സ്/ അമേച്വർ റേഡിയോ രംഗങ്ങളിലെല്ലാം ‘ഹാക്കിങ്ങ്’ നടത്തിയിരുന്നു. ഉദാഹരണത്തിനു്, കാറിലെ ഏതെങ്കിലും സംവിധാനം നിർമ്മാതാക്കളുടെ ഡിസൈനിൽ ഭേദഗതി വരുത്തി സ്വന്തം നിലയ്ക്കു് പരിഷ്കരിച്ചാൽ അതിനെ ഹാക്ക് ചെയ്തു എന്നു പറയും
സോഫ്റ്റ്‌വെയറുകളേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തേയുമെല്ലാം ആഴത്തിൽ പരിശോധിച്ച് ഗുണപരമായ രീതിയിൽ മാറ്റം വരുത്തുന്ന പ്രവൃത്തിയാണു് ഹാക്കിങ്ങ്. എന്നാൽ ക്രാക്കിംഗിനെ പലപ്പോഴും ഹാക്കിംഗായി തെറ്റായി വിശേഷിപ്പിക്കാറുണ്ടു്.

വൈറ്റ് ഹാറ്റ്  ഹാക്കർമാർ

കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു

ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ

ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ (Black Hat Hackers). ക്രാക്കർമാർ (Crackers) എന്നും ഇവർ അറിയപ്പെടുന്നു. എത്തിക്കൽ ഹാക്കിങ്ങിന്‍റെ വിപരീതമാണ്‌ ഇത്. ബ്ലാക്ക്‌ഹാറ്റ് ഹാക്കിങ്ങ് നടത്തുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലോ, ധനത്തിനോ, വെറും തമാശയ്ക്കോ ഒക്കെ ആകാം. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. LOIC, HAYIDRA, BURP SUITE, BACKTRACK (OS) എന്നിവ ബ്ലാക്ക്ഹാറ്റ് ഹാക്കർ ടൂളുകൾക്ക് ഉദാഹരണങ്ങളാണ്‌.

ഗ്രേ ഹാറ്റ്  ഹാക്കർമാർ

ഗ്രേ ഹാറ്റ് ഹാക്കർമാർ എന്ന് പറയുന്നത് വൈറ്റ് ഹാറ്റ്‌,ബ്ലാക്ക് ഹാറ്റ്‌ ഹാക്കർ എന്നിവ കൂടിച്ചേർന്ന ചേർന്ന സ്വാഭാവക്കാരായിരിക്കും. ഇവർ നെറ്റ്വർക്കുകളെ ബ്ലാക്ക് ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആക്രമണവും പ്രത്യാക്രമണവും നടത്തും. ഇതിനെയാണു ഗ്രേ ഹാറ്റ് ഹാക്കിംഗ് (Grey Hat Hacking) എന്നു പറയുക. അക്രമി ആരെന്നറിയാതെ നടത്തുന്ന ഇത്തരം പ്രത്യാക്രമണത്തിനു മുൻപുള്ള പരീക്ഷണത്തെ പെനിട്രേഷൻ ടെസ്റ്റ്‌ (Penetration Test) എന്നു പറയുന്നു.
sources 

Leave a Reply

Your email address will not be published. Required fields are marked *