സ്വതന്ത്ര ഹാക്കിംഗ് പ്രസ്ഥാനത്തിനു തുടക്കം

നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമായി ഇന്റര്‍നെറ്റ് തീര്‍ന്നിരിക്കുകയാണെങ്കിലും സൈബര്‍ സുരക്ഷ സംബന്ധിച്ചു പൊതുജനങ്ങളുടെയിടയില്‍ കാര്യമായ ധാരണ ഇപ്പോഴുമില്ല.
ഇന്റര്‍നെറ്റിന്റെ മറവില്‍ പതിയിരിക്കുന്ന കെണികള്‍ സംബന്ധിച്ചു പൊതുജനങ്ങളെ ജാഗരൂകരാക്കുകയെന്ന ലക്ഷ്യത്തില്‍ കേരളത്തിലെ എത്തിക്കല്‍ ഹാക്കര്‍മാര്‍, പേനട്രേഷന്‍ ടെസ്റ്റര്‍മാര്‍, കോഡര്‍മാര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ എന്നിങ്ങനെ  സൈബര്‍ സെക്യൂരിറ്റിയില്‍ താല്പര്യം ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്വതന്ത്ര ഹാക്കിംഗ് പ്രസ്ഥാനത്തിനു തുടക്കം കുറിക്കാന്‍ ആലോചിക്കുന്നു. പ്രധാനമായും നമ്മുടെ അറിവുകള്‍ സമൂഹനന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാനാവും എന്ന് നമുക്ക് ഇവിടെ ചിന്തിക്കാം.
• ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അത് ഞങ്ങളെ അറിയിക്കാവുന്നതാണ്. ഈ വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അത് സഹായിക്കും.
• ഇത് ഒരിക്കലും ഒരു വ്യക്തിയാല്‍ അധിഷ്ഠിതമല്ല. മറിച്ച് ഒരു കൂട്ടം യുവാക്കളുടെ അറിവും കഴിവുകളും കോര്‍ത്തിണക്കിയ ഒരു സംരഭം ആണ്.
• ഈ ഗ്രൂപ്പില്‍ ഉള്ളവര്‍ ഒരിക്കലും സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് നഷനഷ്ട്ങ്ങള്‍ വരുത്തുവാന്‍ പാടുള്ളതല്ല.
• KHW നല്‍കിയ വെരിഫൈഡ് ബാഡ്ജ് ഉള്ളവര്‍ക്ക് (white hat) മാത്രമേ മറ്റുള്ളവരെ വിദൂരമായി സഹായിക്കാന്‍ അര്‍ഹതയുള്ളു
• സഹായം അഭ്യര്‍ഥിക്കുന്നവര്‍ ഓണ്‍ലൈന്‍ മുഖേന മാത്രം സഹായം അപേക്ഷിക്കുക. അല്ലാത്ത പക്ഷം അവര്‍ക്ക് നു ഉണ്ടാകുന്ന നഷനഷ്ടങ്ങള്‍ക്ക് KHW ഉത്തരവാദി ആയിരിക്കുന്നതല്ല.
• സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തു തരണം എന്ന തരത്തില്‍ ഉള്ള അപേക്ഷകള്‍ ഞങ്ങള്‍ സീകരിക്കുന്നതല്ല.
• സമുഹത്തെ മോശമായി ബാധിക്കുന്ന തരത്തിലുഉള്ള വര്‍ഗീയത വളര്‍ത്തുന്ന പോസ്റ്കള്‍, ചിത്രങ്ങള്‍, വോയിസ്‌ റെക്കോര്‍ഡ്കള്‍, വീഡിയോകള്‍, വെബ്സൈറ്റ്കള്‍ എന്നിവ ടേക്ക് ഡൌണ്‍ ചെയ്യാനുള്ള സഹായത്തിനായി നിങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കാം.
• സുതാര്യമായ ഒരു സാമുഹിക സേവനം എന്ന നിലയില്‍ ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
• നിങ്ങള്‍ എങ്ങനെയാണ് ഹാക്ക് ചെയ്യപെടുന്നത് എനിങ്ങനെയുള്ള സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉന്നയിക്കാം.
• കേരള വെബ്സൈറ്റ്കള്‍ക്ക് എതിരെയുള്ള ഹാക്കിംഗ് ആക്രമങ്ങള്‍ ചെറുക്കാന്‍, അവയില്‍ കണ്ടുവരുന്ന സുരക്ഷാ പാളിച്ചകള്‍ എന്നിവ നിങ്ങള്‍ക്ക് ഞങ്ങളെ സ്വകാര്യമായി അറിക്കാം.
• സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള കടന്നുകയറ്റം, അശീല ചുവയുള്ള ചാറ്റ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ നിങ്ങള്‍ക്ക് സ്വന്തമായി ഈ സമുഹത്തെ അറിയിക്കാം. അവരെ ഒറ്റ പെടുത്താനും, ഒരു നല്ല സമുഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു തരുന്നതാണ്.
ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക http://goo.gl/sILepc

Leave a Reply

Your email address will not be published. Required fields are marked *