നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യാം

ഒരുപാട് പേര് ചോദിക്കുന്ന ഒരു കാര്യം ആണ്, എങ്ങനെയാണ് അവരുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യുക എന്നത്. ഈ ഫേസ്ബുക്ക്‌ ഒഫീഷ്യലി വെരിഫൈഡ് വലിയ സംഭവം ഒന്നും അല്ല. അത് ആര്‍ക്കും ചെയ്യാം.(പേജ് ഓണര്‍ക്ക് മാത്രം) അതിനു വേണ്ടിട്ടു പണം മുടകേണ്ട ആവിശ്യം ഇല്ലാട്ടോ.. ഞാന്‍ ചില ടീംകളെ കണ്ടിട്ടുണ്ട് അവര്‍ ഫേസ്ബുക്ക്‌ പേജ്നു ലൈക്‌ കൂട്ടാം, ഒഫീഷ്യലി വെരിഫൈഡ് ചെയ്ത് തരാം എന്ന് പറഞ്ഞു പണം തട്ടുന്നവ്ര്‍. നല്ലതുപോലെ മാനേജ് ചെയ്താല്‍ നിങ്ങള്‍ക്ക് നല്ല പേജ് റീച്ച് കിട്ടും ഓര്‍ഗാനിക് ലൈക്കും. അല്ലാണ്ട് തട്ടിപ്പും തരികിടയിലുടെയും ഉണ്ടാക്കിയ പേജ്നു നല്ല മൂവ് ഉണ്ടാകില്ല.

നിങ്ങള്‍ 6 കാര്യം ആദ്യം ഫേസ്ബൂകില്‍ ചെയ്തിട്ടുണ്ടാകണം ഇന്നാല്‍ മാത്രമേ ഫേസ്ബുക്ക്‌ നമ്മുടെ Request accept ചെയ്യുകയോള്ള്,
ആദ്യം
  1. നിങ്ങളുടെ പേജ്നു മിനിമം 10,000 ലൈക്‌സ് ഉണ്ടാകണം.
  2. നിങ്ങള്‍ക്ക് ഒരു വെബ്സൈറ്റ് ഉണ്ടെങ്കില്‍ അതില്‍ നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് embed ചെയ്തിരിക്കണം.
  3. നിങ്ങളുടെ പേജ് ഉണ്ടാക്കി 6 മാസം ആക്റ്റീവ് ആയിരിക്കണം
  4. നിങ്ങള്‍ ഫേസ്ബൂകില്‍ advertised ചെയ്തിരിക്കണം
  5. നിങ്ങളുടെ പേജ് Celebrities and public figures, Global brands and businesses, Media എന്നിവയില്‍ പെടുന്നതയിരിക്കണം
  6. നിങ്ങള്‍ ഏതുപേരില്‍ ആണ് പേജ് തുടങ്ങിയത് അതിനു ഒരു Government-issued photo ID യും വേണം
ഇതെല്ലാം ഓക്കേ ആണേല്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക്‌ 2/3 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്ത് തരുന്നതായിരിക്കും. 
ഇവിടെ പോയി നിങ്ങള്‍ക്ക് തന്നെ ഫില്‍  ചെയ്തു കൊടുക്കാം

http://on.fb.me/1fMqqkv

2 thoughts on “നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *