ഇനി ഇൻറർനെറ്റ് നെ നിങ്ങൾ ഭയപ്പെടണം!

ഒരു വികേന്ദ്രീകൃതമായ P2P വെബ് പരിഹാരമാണ് സീറോനെറ്റ്

ബിറ്റ്കോയിൻ ക്രിപ്റ്റോഗ്രാഫിയും, ബിറ്റ് ടോറന്റ് നെറ്റ്വർക്കും ഉപയോഗിച്ച് നിർമിക്കപ്പെട്ട ലോകമാണ് സീറോനെറ്റ്. ഇവിടെ ആർക്കുവേണമെങ്കിലും ബ്ലോഗുകള്‍ , ഓണ്‍ലൈന്‍ സ്റ്റോറുകള്‍, നെറ്ഫ്ലിക്സ് പോലെ സിനിമാ സ്ട്രീമിംഗ് സൈറ്റുകള്‍ അങ്ങനെ എന്തും തുടങ്ങാം,നിങ്ങളുടെ ഡിജിറ്റൽ പ്രോഡക്ടുകൾ വിൽക്കാം, വാങ്ങിക്കാം. അതിന്‍റെ പുറകില്‍ ആരെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിൽ നിർമിക്കപ്പെട്ട വികേന്ദ്രീകൃതമായ സീറോനെറ്റ് ഇൻറർനെറ്റ്നെ തന്നെ പുതിയൊരു മുഖം നല്‍കുന്നു. നിർമ്മിച്ച ആൾക്കുപോലും തകർക്കാൻ പറ്റാത്ത തരത്തിലാണ് സീറോനെറ്റ് എന്ന സോഫ്റ്റ്വെയറിനെ ഘടന.

ഇവിടുത്തെ നിയമങ്ങൾ എഴുതുന്നത് ജനങ്ങളാണ്

ഇന്ന് ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്തിയിട്ടുള്ള മിക്ക രാജ്യങ്ങളിലും അവിടുത്തെ പൗരന്മാർ നിരന്തരം നിരീക്ഷിക്കപ്പെടുന്നു, സർക്കാരിന്റെ ഒളിഞ്ഞുനോട്ടം കൂടാതെ സ്വതന്ത്രമായി വെബ്‌ ഉപയോഗിക്കാൻ ഉപയോക്താവ് സ്വയം ബോധവാനായേ മതിയാകൂ. നിങ്ങൾ വി.പി.എൻ ഉപയോഗിക്കുന്ന ആളാണ് അല്ലെങ്കില്‍ നിങ്ങൾ ടോര്രെന്റ്റ്‌ ഡൗൺലോഡ് ചെയ്യുന്ന ഒരാളാണോ? എന്നാല്‍ നിങ്ങളും ഭരണകൂടത്തിനും ഇന്റർനെറ്റ്‌ ഭീമൻമാർക്കും കണ്ണിലെ കരടാണ്, പല രാജ്യങ്ങളിലും സർക്കാരിനെതിരെ സത്യം വിളിച്ചുപറയുന്ന പല വെബ്സൈറ്റുകളും തകർത്തുകളയുകയും, പല വീഡിയോകളും ബ്ലോക്ക് ചെയ്യുകയും ചെയ്യാറുണ്ട് എന്നാല്‍ സീറോനെറ്റ് ലോകത്ത് അങ്ങനെ ഒരു ഇന്റർനെറ്റിന് സെൻസർഷിപ് സാധ്യമല്ല. ഇവിടെ നിയമങ്ങൾ എഴുതുന്നത് വെബ്സൈറ്റ് നിര്‍മിക്കുന്ന അഡ്മിനാണ് അത് പാലിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതുപയോഗിക്കുന്ന ഉപഭോക്താവും, മൂന്നാമതൊരാൾക്ക് അത് തടയുവാൻ സാധ്യമല്ല.

ഓണ്‍ലൈൻ പ്രൈവസി

ആദ്യമേതന്നെ പറയട്ടെ സീറോ നെറ്റിൽ ഒരുതരത്തിലുള്ള പരസ്യങ്ങളും ഇല്ല. ഇന്നത്തെ ഇൻറർനെറ്റ് സമൂഹത്തിൽ ഓരോ ഉപഭോക്താവിനെയും ടാർജറ്റ് ചെയ്തുകൊണ്ട് ഓരോ പരസ്യങ്ങളും നിങ്ങളുടെ കൺമുമ്പിൽ കാണിക്കുന്നത് എന്നാൽ ഇവിടെ ഉപഭോക്താവിനെ കുറിച്ച് ഒരു തരത്തിലുള്ള വിവരശേഖരണവും നടക്കാത്തതിനാൽ പരസ്യങ്ങളും ഇല്ലെന്ന് തന്നെ നിസംശയം പറയാം,

അനോണിമിറ്റി

സാധാരണ വെബ്സൈറ്റുകൾ നിങ്ങളറിയാതെ നിങ്ങളുടെ ബ്രൗസർ ഫിംഗർ പ്രിൻറ് വരെ എടുക്കുന്ന ഈ കാലത്ത് സീറോ നെറ്റിന്‍റെ പുറകില്‍ ഇരിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒരു ബിറ്റ് കോയിൻ അഡ്രസ് മാത്രമാണ് ഇതിൽ നിങ്ങളുടെ ബ്രൗസർ എന്തെന്നോ? നിങ്ങൾ ഉപയോഗിക്കുന്ന ലാപ്ടോപ് മോഡൽ, ഡിസ്പ്ലേ സൈസ്, ബ്രൗസർ വേര്‍ഷന്‍, ഓപ്പറേറ്റിങ് സിസ്റ്റം, ഐപി അഡ്രസ്, ജി.പി.എസ് ലൊക്കേഷൻ ഇവയൊന്നും കൈമാറ്റം ചെയ്യപ്പെടുന്നില്ല.
സീറോ നെറ്റിൽ ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ അഡ്മിന്‍നെ ലഭിക്കുന്നത് അയാളുടെ ബിറ്റ് കോയിൻ അഡ്രസ് മാത്രം അത് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് റീസെറ്റ് ചെയ്യാവുന്നതാണ് , കൂടാതെ മൾട്ടി ലെയർ പ്രൊട്ടക്ഷൻ വേണ്ടി ടോര്‍ നെറ്റ്‌വർക്കുകളും ഇതില്‍ ഉപയോഗിക്കാവുന്നതാണ്.

ടമാസ് കോസിസിസ്
സ്ഥാപകൻ, പ്രോഗ്രാമർ, സീറോനെറ്റ്

ഹങ്കേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ടമാസ് കോസിസിസ് ജനനം , ബിറ്റ്കോയിൻ ക്രിപ്റ്റോഗ്രാഫി, ബിറ്റ് ടോറന്റ് നെറ്റ്വർക്ക് എന്നിവ ഉപയോഗിച്ച് വികേന്ദ്രീകൃത, P2P, റിയൽ ടൈം അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾ നിര്‍മിക്കാന്‍ വികസിപ്പിച്ച ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറായ ZeroNet ( https://zeronet.io/) എന്നതിന്റെ സ്ഥാപകനും പ്രോഗ്രാമറുമാണ് ടമാസ് കോസിസിസ്.

Leave a Reply

Your email address will not be published. Required fields are marked *